സമനിലയിൽ കുരുങ്ങി ബാഴ്സലോണ, അത്ലെറ്റിക്കോക്ക് തകർപ്പൻ വിജയം

- Advertisement -

സ്പാനിഷ് ലാ ലീഗയിൽ ബാഴ്സലോണയുടെ മോശം സമയം തുടരുകയാണ്. തുടർച്ചയായി സമനിലകൾ വഴങ്ങുന്ന അവരെക്കാൾ 6 പോയിൻ്റ് മുകളിലാണ് ഇപ്പോൾ റയൽ മാഡ്രിഡ്. സീസണിൽ നന്നായി കളിക്കുന്ന റയൽ സോസിദാഡിനെതിരെയായിരുന്നു ബാഴ്സ ഇത്തവണ സമനില വഴങ്ങിയത്. ജോസെയിലൂടെ മുമ്പിലെത്തിയ സോസിദാഡിനെതിരെ നെയ്മറുടെ പാസിൽ നിന്ന് ലയണൽ മെസ്സിയാണ് സമനില നേടിയത്. ഇതോടെ ലീഗിൽ ബാഴ്സ രണ്ടാമതും സോസിദാഡ് അഞ്ചാമതുമെത്തി. ദുർബലരായ ഒസാസുനക്കെതിരെ 3-0 ൻ്റെ തകർപ്പൻ ജയമാണ് ഡീഗോ സിമിയോണിയുടെ അത്ലെറ്റികോ മാഡ്രിഡ് നേടിയത്. അത്ലെറ്റിക്കോക്കായി ഗോഡിൻ, ഗമിയേരിയോ, കരാസ്കോ എന്നിവർ ഗോളുകൾ കണ്ടെത്തി. വിജയത്തോടെ അവർ ലീഗിൽ നാലാമതെത്തി. മറ്റൊരു മത്സരത്തിൽ കരുത്തരായ വിയ്യ റയലിനെ ആൽവസ് 2-0 ത്തിനു അട്ടിമറിച്ചു. തോൽവിയോടെ വിയ്യ റയൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആദ്യ മത്സരങ്ങളിലെ പതർച്ചക്ക് ശേഷം കരകയറുന്ന ഷാൽക്ക 3 – 1 ൻ്റെ തകർപ്പൻ വിജയത്തോടെ 8 സ്ഥാനതെത്തി. മറ്റൊരു മത്സരത്തിൽ മൈൻസിനെ 2-1 മറികടന്ന ഹെർത്ത ബെർലിൻ ലീഗിൽ മൂന്നാമതുമെത്തി.

Advertisement