Picsart 25 05 11 21 41 50 882

എൽ ക്ലാസികോയിൽ തീപാറും ത്രില്ലർ! എംബപ്പെ ഹാട്രിക്കും മറികടന്ന് ബാഴ്സലോണ!!


ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിൽ നടന്ന ആവേശകരമായ എൽ ക്ലാസികോ പോരാട്ടത്തിൽ 4-3 എന്ന സ്കോറിൽ ബാഴ്സലോണക്ക് തകർപ്പൻ വിജയം. ഈ വിജയത്തോടെ ലാലിഗ കിരീടത്തിലേക്ക് ബാഴ്സലോണ അടുത്തു. 35 മത്സരങ്ങളിൽ നിന്ന് 82 പോയിന്റുമായി ബാഴ്സലോണ ഇപ്പോൾ റയൽ മാഡ്രിഡിനെക്കാൾ ഏഴ് പോയിന്റ് മുന്നിലാണ്. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയം കൂടി നേടിയാൽ അവർക്ക് ലാലിഗ ചാമ്പ്യന്മാരാകാം.


മത്സരം ഇന്ന് ആവേശകരമായ രീതിയിൽ ആണ് തുടങ്ങിയത്. കിലിയൻ എംബാപ്പെ ആദ്യ 14 മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി. ഇതിൽ അഞ്ചാം മിനിറ്റിലെ ഒരു പെനാൽറ്റിയും ഉൾപ്പെടുന്നു. ഇതോടെ റയൽ 2-0ന് മുന്നിലെത്തി. എന്നാൽ ബാഴ്സലോണ ശക്തമായി തിരിച്ചുവന്നു. 19-ാം മിനിറ്റിൽ എറിക് ഗാർസിയ ഒരു ഗോൾ മടക്കി. പിന്നീട് ലമിൻ യമാൽ (32’), റാഫിഞ്ഞ (34’, 45’) എന്നിവരുടെ ഗോളുകളിലൂടെ ആദ്യ പകുതി അവസാനിക്കും മുമ്പ് ബാഴ്സലോണ 4-2ന് മുന്നിൽ എത്തി.

രണ്ടാം പകുതിയിൽ റയൽ തിരിച്ചുവരാൻ ശ്രമിച്ചു. 70-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ അതിവേഗത്തിലുള്ള ഒരു മുന്നേറ്റത്തിനൊടുവിൽ എംബാപ്പെ തന്റെ ഹാട്രിക് പൂർത്തിയാക്കി സ്കോർ 4-3 എന്ന നിലയിലെത്തിച്ചു. ഇതോടെ മത്സരം കൂടുതൽ ആവേശകരമായി. എന്നാൽ റയൽ അവസാനം നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തി. 96ആം മിനുറ്റിൽ അഞ്ചാം ഗോൾ ബാഴ്സലോണ നേടി എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. എങ്കിലും അവർ വിജയം സ്വന്തമാക്കി.

Exit mobile version