250 രൂപ മാത്രം വിലയുള്ള സീസൺ ടിക്കറ്റുകൾ ഒരുക്കി ഷില്ലോങ്ങ് ലജോങ്ങ്

- Advertisement -

ഫുട്ബോൾ എന്നത് ആരാധകർക്ക് വേണ്ടിയുള്ളതാണ്. നോർത്ത് ഈസ്റ്റിലെ യുവ ഫുട്ബോളേഴ്സിനെ വളർത്തുന്നതിൽ പ്രധാനപങ്കു വഹിക്കുന്ന ഷില്ലോങ്ങ് ലജോങ് എന്ന ഐ ലീഗ് ക്ലബ് ഫുട്ബോൾ ആരാധകർക്ക് വേണ്ടി ആണെന്നത് ഒന്നുകൂടി വ്യക്തമാക്കുന്നു. ഐ എസ് എല്ലിൽ ഫുട്ബോൾ ടിക്കറ്റുകളുടെ വില കൂടികൊണ്ട് വരുമ്പോഴാണ് ഐ ലീഗിലേക്ക് ഏറ്റവും വിലകുറവുള്ള സീസൺ ടിക്കറ്റുമായി ലജോങ്ങ് ക്ലബ് വന്നിരിക്കുന്നത്.

ഇന്നലെ ഷില്ലോങ്ങ് ലജോങ്ങ് പ്രഖ്യാപിച്ച സീസൺ ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത് 250 രൂപയിലാണ്. ഐ എസ് എല്ലിലെ ഒരു മത്സരത്തിന് ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബുകൾ 240 രൂപ ഒക്കെ ഈടാക്കുന്നുണ്ട് എന്നതോർക്കുക. ഐ എസ് എല്ലിന്റെ നിറങ്ങൾ ഇല്ലാ എങ്കിലും ആരാധകരെ സ്റ്റേഡിയത്തിലേക്ക് എത്തിക്കുക എന്നത് ഉറപ്പിക്കുകയാണ് ഷില്ലോങ് ലജോങ്.

ഈ‌ മാസം 25 മുതൽ തുടങ്ങുന്ന ഐ ലീഗിനായി ഷില്ലോങ് ലജോങ് അവതരിപ്പിച്ച സീസൺ ടിക്കറ്റുകളുടെ നിരക്ക് ഇങ്ങനെയാണ്

ഓപൺ ഗ്യാലറി സ്റ്റാൻഡ് സി സീസൺ ടിക്കറ്റ് – 250 രൂപ

ഓപൺ ഗ്യാലറി സ്റ്റാൻഡ് എ, ബി സീസൺ ടിക്കറ്റ് – 450 രൂപ

കവേർഡ് ഗ്യാലറി സീസൺ ടിക്കറ്റ് : 700 രൂപ

കവേർഡ് ഗ്യാലറി (ചെയർ) സീസൺ ടിക്കറ്റ് : 900

വി ഐ പി സീസൺ ടിക്കറ്റ് : 3000 രൂപ

ഇവയെ കൂടാതെ അക്കാദമികളിലെ യുവ ഫുട്ബോൾ താരങ്ങൾക്കും മറ്റു വിദ്യാർത്ഥികൾക്കും ഈ ടികറ്റ് വിലയിൽ 50 ശതമാനം ഇളവും ഷില്ലോങ്ങ് ലജോങ്ങ് അധികൃതർ ഉറപ്പു നൽകുന്നു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement