Picsart 23 04 18 16 27 16 746

ലൈമർ ബയേണിന്റെ താരം, കരാർ ഒപ്പുവെച്ചു

ആർബി ലെപ്‌സിഗിന്റെ മിഡ്‌ഫീൽഡർ ആയ കോൺറാഡ് ലൈമർ അവസാനം ബയേൺ മ്യൂണിക്കിൽ. ഈ സീസൺ അവസാനത്തോടെ ഓസ്ട്രിയൻ താരത്തിന്റെ കരാർ അവസാനിക്കാൻ ഇരിക്കുക ആയിരുന്നു. ഈ ജനുവരിയോടെ ഫ്രീ ഏജന്റായ താരത്തെ ബയേൺ 5 വർഷത്തെ കരാറിൽ സ്വന്തമാക്കിയതാണ് റിപ്പോർട്ട്‌. താരം മെഡിക്കൽ പൂർത്തിയാക്കി എന്നും കരാർ ഒപ്പുവെച്ചു എന്നുൻ റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ സമ്മറിലും ബയേൺ താരത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ ലൈപ്സിഗ് 20 മില്യൺ യൂറോ നൽകാതെ ലൈമറിനെ വിട്ടു നൽകാൻ ഒരുക്കമല്ല എന്ന് പറഞ്ഞതോടെ ആ ട്രാൻസ്ഫർ പകുതിക്ക് ആയി.

ലൈപ്സിഗ് താരത്തിനു മുന്നിൽ പുതിയ കരാർ വെച്ചു എങ്കിലും താരം അത് നിരസിക്കുക ആയിരുന്നു. 25കാരനായ താരം മുമ്പ് സാൽസ്ബർഗിനായി കളിച്ചിരുന്നു. 25ൽ അധികം തവണ ഓസ്ട്രിയ ദേശീയ ടീമിനായും ലൈമർ കളിച്ചിട്ടുണ്ട്. ടൂഷലിന്റെ ബയേണിലെ ആദ്യ സൈനിംഗ് ആണിത്.

Exit mobile version