എക്കാലത്തേക്കും ഇസ്കോ റയൽ മാഡ്രിഡിൽ തുടരുമെന്നാണ് തന്റെ ആഗ്രഹം : സിദാൻ

ഇസ്കോ റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന് സൂചിപ്പിച്ച് റയൽ മാഡ്രിഡ് കോച്ച് സിദാൻ. സിദാൻ ഇസ്കോയെ വിൽകുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു മറുപടിയായിട്ടാണ് സിദാൻ എക്കാലത്തേക്കും ഇസ്കോ റയൽ മാഡ്രിഡിൽ തുടരുമെന്നാണ് തന്റെ ആഗ്രഹമെന്നും സിദാൻ പറഞ്ഞു.

റയൽ സോസിഡാഡുമായുള്ള മത്സരത്തിന് മുന്നോടിയായിട്ടുള്ള പത്രസമ്മേളനത്തിലാണ് സിദാൻ ഇസ്കോയെ സംബന്ധിച്ചു പറഞ്ഞത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഇസ്കോ ഫോമിലല്ലാത്തതു കൊണ്ട് പകരക്കാരുടെ ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. ഇതിനെ തുടർന്നാണ് താരത്തെ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ വിൽകപ്പെടുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഇസ്കോ എല്ലാ മത്സരങ്ങളും കളിച്ചേക്കില്ലെന്നും എന്നാൽ ഇസ്കോ ടീമിലെ ഒരു പ്രധാനപ്പെട്ട താരമാണെന്നും സിദാൻ പറഞ്ഞു. അടുത്ത ആഴ്ച റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ നേരിടാനിരിക്കെയാണ് ഇസ്കോയെ സിദാൻ വിൽക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial