“തനിക്ക് ഒരു താരത്തെയും വേണ്ട, ട്രാൻസ്ഫർ വിൻഡോ അടച്ചാൽ മതി”

Photo: ©Real Madrid
- Advertisement -

തനിക്ക് ഒരു താരത്തെയും പുതുതായി വേണ്ട എന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു സൈനിംഗ് പോലും നടത്താത്ത ക്ലബാണ് റയൽ മാഡ്രിഡ്. എന്നാൽ ടീമിൽ താൻ സന്തുഷ്ടനാണ് എന്നും കിരീടം നേടാൻ ഈ താരങ്ങൾ ധാരാളമാണെന്നും സിദാൻ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ആകെ വേണ്ടത് ഈ ട്രാൻസ്ഫർ വിൻഡൊ അടക്കുകയാണ്. എന്നാൽ മത്സരങ്ങളെ കുറിച്ച് മാത്രം സംസാരിച്ചാൽ മതിയല്ലോ എന്നും സിദാൻ പറഞ്ഞു.

ബെയ്ല്, ഹാമസ് റോഡ്രിഗസ്, റെഗുലിയൺ എന്നിവരെ ഒക്കെ വിറ്റ റയൽ മാഡ്രിഡ് സ്ക്വാഡ് വളരെ ചെറുതാണ് ഇപ്പോൾ. സബ്സ്റ്റിട്യൂട്ടുകളെ അണിനിരത്താൻ ആയി റയൽ അക്കാദമിയിലെ താരങ്ങളെ ആദ്യ മത്സരത്തിൽ സിദാന് ഉപയോഗിക്കേണ്ടി വന്നിരുന്നു. ടീമിലെ പ്രധാന താരങ്ങളിൽ പലരും പരിക്കേറ്റ് പുറത്തുമാണ്‌. റയലിന്റെ പ്രധാന താരങ്ങളുടെ പ്രായവും ബെൻസീമയ്ക്ക് പിന്തുണ നൽകാൻ ഒരു നല്ല സ്ട്രൈക്കർ ഇല്ലാത്തതും ഒക്കെ റയലിന്റെ പ്രശ്നങ്ങളാണ്. എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഇതിനൊന്നും പരിഹാരം ഉണ്ടാകില്ല എന്നാണ് സിദാൻ നൽകുന്ന സൂചന.

Advertisement