Site icon Fanport

“ലാലിഗ നേടാൻ ഏറ്റവും സാധ്യത അത്ലറ്റിക്കോ മാഡ്രിഡിന്”- സിദാൻ

ഈ സീസണിലെ ലാലിഗ കിരീടം നേടാൻ ഫേവറിറ്റ്സ് അത്ലറ്റിക്കോ മാഡ്രിഡ് ആണ് എന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. ഇന്ന് ലാലിഗയിൽ മാഡ്രിഡ് ഡാർബിയിൽ രണ്ട് ക്ലബുകളും ഏറ്റുമുട്ടാനിരിക്കെ ആണ് സിദാന്റെ പ്രസ്താവന. അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഇപ്പോൾ ലീഗിൽ ഒന്നാമത് ഉള്ളത്. അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഫേവറിറ്റുകൾ എന്ന് പറഞ്ഞ സിദാൻ അത് അത്ലറ്റിക്കോ മാഡ്രിഡ് ഗ്രൗണ്ടിൽ കാണിക്കുന്നുണ്ട് എന്നും പറഞ്ഞു.

അത്ലറ്റിക്കോ മാഡ്രിഡ് എന്നും ലാലിഗയിൽ കിരീടത്തിനായാണ് പോരാടുന്നത്. ഇപ്പോഴും അത് തന്നെ ആണ് കാണുന്നത്. അവർ ഇപ്പോൾ ഒന്നാമത് ആയിരിക്കുന്നത് അവരുടെ നല്ല പ്രകടനങ്ങൾ കൊണ്ടാണെന്നും സിദാൻ പറഞ്ഞു. ലീഗിൽ ഈ സീസണിൽ 10 മത്സരങ്ങൾ കളിച്ച സിമിയോണിയുടെ ടീം ആകെ 2 ഗോളുകൾ മാത്രമേ ഇതുവരെ വഴങ്ങിയിട്ടുള്ളൂ.

Exit mobile version