ഗ്വാർഡിയോളയുടെ ഒരു റെക്കോർഡ് കൂടെ സ്വന്തമാക്കി സിദാൻ

- Advertisement -

സിദാൻ ഗ്വാർഡിയോളയുടെ ബാഴ്സലോണയുടെ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കിയിരുന്നു. ഇന്നലെ ഗെറ്റാഫെയ്ക്കെതിരെ നേടിയ ജയത്തോടെ ലാലിഗയിൽ തുടർച്ചയായ പതിമൂന്ന് എവേ ജയങ്ങൾ എന്ന പുതിയ റെക്കോർഡ് ആണ് സിദാന്റെ റയൽ ഇട്ടിരിക്കുന്നത്.

പെപ് ഗ്വാർഡിയോളയുടെ തുടർച്ചയായ 12 വിജയങ്ങൾ ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. വിയ്യാറയലിനെതിരായ ജയത്തോടെ ആണ് റയലിന്റെ എവേ ജയങ്ങൾ ആരംഭിച്ചത്. സ്വന്തം തട്ടകത്തിൽ പോയന്റുകൾ നഷ്ടപ്പെടുത്തിയതാണ് ഇത്തവണ റയലിനേയും സിദാനെയും വലക്കുന്നത്.

പെപിന്റെ 33 അപരാജിത മത്സരങ്ങൾ എന്ന റെക്കോർഡും മുമ്പ് 40 മത്സരങ്ങളിൽ പരാജയമറിയാതെ സിദാന്റെ ടീം മറികടന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement