Site icon Fanport

സിദാൻ എത്തി, ആദ്യ മത്സരത്തിൽ തന്നെ കോർട്ടോ പുറത്ത്

സിനദിൻ സിദാൻ പരിശീലകനായി മടങ്ങി എത്തിയ ആദ്യ മത്സരത്തിൽ തന്നെ ഗോളി തിബോ കോർട്ടോയെ ബെഞ്ചിലിരുത്തി. സിദാൻ താരത്തിന് ഫോമിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നവാസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ സിദാൻ ഇസ്കോ, ബെയിൽ എന്നിവരെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തി.

കോർട്ടോയെ പുറത്ത് ഇരുത്തിയതോടെ ശക്തമായ സന്ദേശമാണ് സിദാൻ നൽകുന്നത്. സിദാൻ ക്ലബ്ബ് വിട്ടതോടെ പ്രസിഡന്റ് പെരസിന്റെ പ്രത്യേക താൽപര്യ പ്രകാരം ടീമിൽ എത്തിച്ച താരമാണ്‌ കോർട്ടോ. പക്ഷെ ഈ സീസണിൽ നിരന്തരം ഫോമില്ലാതെ വിശമിക്കുന്ന താരത്തിന് പകരം സിദാൻ തന്റെ വിശ്വസ്തനായ കെയ്‌ലർ നവാസിന് അവസരം നൽകുകയായിരുന്നു. സെൽറ്റ വിഗോക്ക് എതിരെയാണ് ഇന്നത്തെ മത്സരം.

Exit mobile version