അപ്രതീക്ഷിതം, സിദാൻ രാജിവച്ചു

- Advertisement -

സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം രാജിവച്ചു. തീർത്തും അപ്രതീക്ഷിതമായാണ് സിദാൻ താൻ റയലിനോട് വിട പറയുന്നതായി പ്രഖ്യപിച്ചത്.

റയലിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നൽകിയാണ് സിദാൻ സാന്റിയാഗോ ബെർണാബുവിനോട് വിട പറയുന്നത്. ഈ സീസൺ തുടക്കത്തിൽ ല ലീഗെയിൽ തിരിച്ചടി നേരിട്ടപ്പോൾ സിദാൻ രാജി വെക്കും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗിലെ പ്രകടനം സിദാന്റെ രക്ഷക്ക് എത്തി. കടുത്ത എതിരാളികൾക്കെതിരെ വിജയം നേടി സിദാൻ ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ അദ്ദേഹം റയലിൽ തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. പക്ഷെ റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പേരെസുമായുള്ള കൂടി കാഴ്ചക്ക് ശേഷം സിദാൻ രാജി പ്രഖ്യാപിക്കുകയായിരുന്നു.

2016 ഇൽ റാഫ ബെനീറ്റസിന്റെ പിൻഗാമിയായി റയൽ പരിശീലക സ്ഥാനം ഏറ്റെടുത്ത സിദാൻ ചാമ്പ്യൻസ് ലീഗിന് പുറമെ സൂപ്പർ കപ്പ്, ല ലീഗ, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങളും റയലിനായി നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement