Site icon Fanport

സിദാന്റെ കീഴിൽ റയൽ മാഡ്രിഡ് പരിശീലനം തുടങ്ങി

റയൽ മാഡ്രിഡ് പരിശീലകനായി സിദാൻ ചുമതലയേറ്റ ശേഷമുള്ള ആദ്യ ട്രെയിനിങ് സെഷൻ ഇന്നലെ കഴിഞ്ഞു. ലാലിഗയിൽ ഈ വാരാന്ത്യത്തിൽ സെൽറ്റ വിഗോയെ നേരിടാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്. ഇന്നലെ നടന്ന ട്രെയിനിങ് സെഷന് സിദാൻ നേതൃത്വം കൊടുത്തു. കഴിഞ്ഞ സീസൺ അവസാനം റയൽ മാഡ്രിഡ് വിട്ട സിദാൻ രണ്ട് ദിവസം മുമ്പാണ് തിരികെ എത്തിയത്.

സിദാൻ പോയ ഇടവേളയിൽ രണ്ട് പരിശീലകർ റയൽ മാഡ്രിഡിൽ മോശം പ്രകടനങ്ങളാൽ പുറത്തായി. ഇന്നലെ സിദാന്റെ ആദ്യ ട്രെയിനിങ് സെഷനിൽ താരങ്ങളെല്ലാം അതീവ സന്തോഷവാന്മാരായി കാണപ്പെട്ടു. റയലിന്റെ ഹോം ഗ്രൗണ്ടായ ബെർണബയുവിലാണ് സെൽറ്റ വീഗോയ്ക്ക് എതിരായ മത്സരം നടക്കുന്നത്. അവസാന നാലു ഹോം മത്സരങ്ങളും പരാജയപ്പെട്ടതിനാൽ തന്നെ ഹോം ഗ്രൗണ്ടിൽ വിജയം തിരിച്ചു കൊണ്ടുവരിക ആകും സിദാന്റെ പ്രഥമ ലക്ഷ്യം.

Exit mobile version