ല ലീഗ കിരീട പോരാട്ടത്തിൽ അവസാനം വരെ ബാഴ്സലോണ ഉണ്ടാകും- സിദാൻ

ല ലീഗെയിൽ നിലവിൽ അൽപം മോശം ഫോമിൽ ആണെങ്കിലും ബാഴ്സലോണ കിരീട പോരാട്ടത്തിൽ അവസാനം വരെ ഉണ്ടാകും എന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. എങ്കിലും തന്റെ ശ്രദ്ധ പൂർണമായും റയലിന്റെ പ്രകടനത്തിൽ ആണെന്നും സിദാൻ ചൂണ്ടി കാട്ടി.

“ഈ സീസൺ ഇപ്പോൾ മുതൽ അവസാനം വരെ ബാഴ്സലോണ നന്നായി തന്നെ കളിക്കും” എന്നാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞത്. നല്ല ടീമുകൾ എപ്പോഴും നന്നായി തന്നെ കളിക്കുമെന്നും തന്റെ ടീം ഇപ്പോഴത്തെ നിലയിൽ നന്നായി തന്നെ കളിക്കുക എന്നതാണ് പ്രധാന കാര്യം എന്നും സിദാൻ വ്യക്തമാക്കി. നിലവിൽ ല ലീഗെയിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ് ഉള്ളത്. റയലിന് 49 പോയിന്റും ബാഴ്സലോണക്ക് 46 പോയിന്റുമാണ് ഉള്ളത്.

Exit mobile version