Site icon Fanport

ഫ്രാൻസ് കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ബെൻസീമ ആണ് എന്ന് സിദാൻ

ഫ്രഞ്ച് ടീമിൽ ഇടം ഇല്ല എങ്കിലും ഫ്രാൻസ് കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ബെൻസീമ ആണ് എന്ന് റയൽ മാഡ്രിഡ് പരിശീലകൻ പറയുന്നു. ബെൻസീമ എത്ര വലിയ താരമാണ് എന്നതിന്റെ തെളിവാണ് താരത്തിന്റെ റയൽ മാഡ്രിഡിലെ പ്രകടനങ്ങൾ എന്ന് സിദാൻ പറയുന്നു‌. ഇന്നലെ അത്ലറ്റിക്ക് ബിൽബാവോയ്ക്ക് എതിരായ മത്സരത്തിലും ഇരട്ട ഗോളുകളുമായി തിളങ്ങാൻ ബെൻസീമയ്ക്ക് ആയിരുന്നു. തന്റെ അഭിപ്രായത്തിൽ ബെൻസീമയ്ക്ക് അടുത്ത് ഒന്നും എത്തുന്ന സ്ട്രൈക്കർ ഫ്രാൻസിന് ഇല്ല സിദാൻ പറഞ്ഞു.

റയൽ മാഡ്രിഡിന് വേണ്ടി 500ൽ അധികം മത്സരങ്ങൾ ബെൻസീമ കളിച്ചു കഴിഞ്ഞു. താരം ഈ ക്ലബിനായി നേടിയ ഗോളുകളും ഇവിടെ നേടിയ കിരീടങ്ങളും ബെൻസീമ എന്ന താരത്തിന്റെ വലുപ്പം കാണിക്കുന്നു എന്ന് സിദാൻ പറഞ്ഞു. ബെൻസീമ ഇപ്പോൾ ഒരുപാട് പക്വത ഉള്ള താരമാണ്. ഒരു സ്ട്രൈക്കർ മാത്രമല്ല ഒപ്പം ഗോൾ ഒരുക്കാനുള്ള കഴിവും ടീമിനായി കളിക്കാനുള്ള കഴിവും ബെൻസീമയ്ക്ക് ഉണ്ട് എന്നും സിദാൻ പറഞ്ഞു.

Exit mobile version