Site icon Fanport

സഹോദരന്റെ മരണം, സിദാൻ റയൽ ക്യാമ്പ് വിട്ടു

സഹോദരൻ മരണപ്പെട്ടതിനാൽ ആണ് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ റയൽ ക്യാമ്പ് വിട്ടത് എന്ന് ക്ലബ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ഇന്നലെ പ്രീസീസൺ ട്രെയിനിങിനിടെ സിദാൻ തന്റെ സ്വദേശത്തേക്ക് തിരിച്ചിരുന്നു. ഇത് സിദാന്റെ സഹോദരനായ ഫരീദ് സിദാൻ മരണപ്പെട്ടതിനാൽ ആണെന്ന് ക്ലബ് അറിയിച്ചു. സിദാന്റെ ഈ ദുഖത്തിൽ ക്ലബും പങ്കു ചേരുന്നതായി ഔദ്യോഗിക കുറിപ്പിൽ റയൽ അറിയിച്ചു.

മോണ്ട്റിയലിൽ പരിശീലന ക്യാമ്പ് നടക്കുന്നതിനിടെ ആയിരുന്നു സിദാൻ സഹോദരന്റെ മരണ വാർത്ത അറിയുന്നത്. സിദാന്റെ അഭാവത്തിൽ അസിസ്റ്റന്റ് പരിശീലകനായ ഡേവിഡ് ബെട്ടോനി ട്രെയിനിങിന് നേതൃത്വം കൊടുക്കും. സിദാന്റെ സഹോദരന്റെ മരണത്തിൽ അനുശോചിച്ച് റയൽ താരങ്ങളും ഒഫീഷ്യൽസും ഒരു മിനുട്ട് മൗനം ആചരിച്ചു.

Exit mobile version