‘സിദാന്റെ രാജി വിചിത്രം” – ഹാമെസ് റോഡ്രിഗസ്

റയൽ മാഡ്രിഡ് മാനേജർ സിനദിൻ സിദാന്റെ രാജി തീരുമാനം വിചിത്രമെന്നു ഹാമെസ് റോഡ്രിഗസ്. തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യൻസ് ലീഗ് നേടിയതിനു പിന്നാലെ സിദാൻ രാജി വെച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്നും തീരുമാനം വിചിത്രമായി തോന്നുന്നുവെന്നുമാണ് റോഡ്രിഗസ് പ്രതികരിച്ചത്.

സിദാന്റെ കീഴിൽ റയൽ മാഡ്രിഡിൽ വേണ്ടത്ര അവസരം ലഭിക്കാത്തത് മൂലം കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ സീസണിൽ ആണ് റയൽ മാഡ്രിഡിൽ നിന്നും ഹാമെസ് റോഡ്രിഗസ് രണ്ട്‌ വർഷത്തെ ലോൺ അടിസ്ഥാനത്തിൽ ബയേൺ മൂണിച്ചിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇറ്റലിയുടെ ഫ്രാൻസിനെതിരായ പ്രകടനത്തിൽ താൻ സംതൃപ്തൻ – റോബർട്ടോ മാൻചിനി
Next articleഇംഗ്ലണ്ടിന്റെ കാത്തിരിപ്പ് തുടരുന്നു, രണ്ടാം ദിവസം ആദ്യ സെഷന്‍ മഴ കവര്‍ന്നു