സിദാന്റെ കാലഘട്ടം ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ചതെന്ന് റാമോസ്

സിദാന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ആശംസകളുമായി റയൽ മാഡ്രിഡ് താരങ്ങൾ. ട്വിറ്ററിലൂടെയാണ് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് അടക്കം പ്രമുഖ താരങ്ങളെല്ലാം പ്രതികരണങ്ങളുമായി എത്തിയത്. കളിക്കാരനായപ്പോഴും പരിശീലകനായപ്പോഴും തന്റെ ഏറ്റവും മികവിൽ നിന്ന് വിടപറയുകയാണ് സിദാൻ ചെയ്തത് എന്നും രണ്ടര വർഷത്തെ പരിശീലനത്തും സൗഹൃദ ബന്ധത്തിനു നന്ദി പറയുന്നു എന്നും ക്യാപ്റ്റൻ റാമോസ് പറഞ്ഞു.

ഈ കഴിഞ്ഞ രണ്ടു വർഷം ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കാലഘട്ടമാണെന്നും സെർജിയോ റാമോസ് പറഞ്ഞു. സിദാന്റെ കീഴിയിൽ ക്യാപ്റ്റനായി മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ റാമോസ് ഉയർത്തിയിരുന്നു. സിദാൻ പോയാലും സിദാന്റെ സംഭാവനകൾ ക്ലബിന്റെ കൂടെ എന്നുമുണ്ടാകുമെന്നും റാമോസ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യ സന്ദര്‍ശിക്കുന്ന ടീമുകള്‍ ഇനി അഫ്ഗാനിസ്ഥാനെയും നേരിടും
Next articleമാർക്കോസ് സിൽവ ഇനി എവർട്ടൻ പരിശീലകൻ