
റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിയാനുള്ള സിദാന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു എന്ന് റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരെസ്. സിദാൻ രാജി പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിലാണ് പെരസ് ഇക്കാര്യം വ്യക്തമാക്കിയത്. സിദാൻ ഒഴിയുന്നതിനോട് തങ്ങൾക്ക് അനുകൂല സമീപനം അല്ലായിരുന്നു എങ്കിലും സിദാന്റെ തീരുമാനത്തെ മാനിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
പരിശീലകരെ പുറത്താക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത പെരെസിന്റെ ഈ പ്രഖ്യാപനം സിദാന്റെ പുറത്താക്കലിൽ റയൽ മാനേജ്മെന്റിന് പങ്കില്ല എന്ന് വ്യക്തമാക്കുന്നതാണ്. 3 തവണ ചാമ്പ്യൻസ് ലീഗ് കിരീടം ബെർണാബുവിൽ എത്തിച്ച സിദാൻ തുടരും എന്ന് തന്നെയായിരുന്നു അവരുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ സിദാന്റെ പകരക്കാരൻ എന്നത് അവർക്ക് തിരയേണ്ടിയും വന്നില്ല. സിദാൻ രാജി വച്ചതോടെ എത്രയും പെട്ടെന്ന് സിദാന്റെ പകരക്കാരനെ കണ്ടെത്തുക എന്നതും അവർക്ക് വെല്ലുവിളിയാവും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial