Site icon Fanport

“കാര്യങ്ങൾ താൻ തീരുമാനിക്കും, അങ്ങനെയെല്ലെങ്കിൽ ക്ലബ് വിടും” – സിദാൻ

റയൽ മാഡ്രിഡിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് താൻ ആയിരിക്കും എന്ന് പരിശീലകൻ സിദാൻ. അങ്ങനെ തനിക്ക് തീരുമാനിക്കാൻ ആവുന്നില്ല എങ്കിൽ ക്ലബിൽ താൻ ഉണ്ടാവില്ല. ഈ ജോലി ഉപേക്ഷിച്ച് പോകും. സിദാൻ പറഞ്ഞു. ഇന്നലെ പത്ര സമ്മേളനത്തിൽ ആയിരുന്നു സിദാന്റെ രോഷത്തോടെയുള്ള പ്രതികരണം. ക്ലബിന് ആരെ വേണമെങ്കിലും സൈൻ ചെയ്യാം പക്ഷെ ആര് ആദ്യ ഇലവനിൽ ഉണ്ടാകണം, ആര് സബിൽ ഇരിക്കണം എന്നതൊക്കെ എന്റെ മാത്രം നിലപാടാണ്. സിദാൻ പറഞ്ഞു.

ക്ലബിന്റെ ബോർഡിനുള്ള ശക്തമായ സന്ദേശമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ബെയ്ല് അടക്കമുള്ള പല താരങ്ങളെയും ഇനിയും ക്ലബിൽ ആവശ്യമില്ല എന്ന് സിദാൻ ബോർഡിനോട് പറഞ്ഞതായാണ് സൂചന. എന്നാൽ കെയ്ലർ നവാസ് ക്ലബ് വിടും എന്നത് ഔദ്യോഗിക തീരുമാനമല്ല എന്ന് സിദാൻ പറഞ്ഞു. ഔദ്യോഗികമായി എന്തെങ്കിലും ക്ലബ് തീരുമാനിച്ചാൽ അറിയിക്കും എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version