“ആരാധകർക്ക് അഭിമാനിക്കാൻ ആകുന്ന ടീമാക്കി ബാഴ്സലോണയെ മാറ്റും” – സാവി

Img 20211108 191023

ബാഴ്സലോണ ആരാധകർക്ക് അഭിമാനിക്കാൻ ആകുന്ന ടീമാക്കി ബാഴ്സലോണയെ താൻ മാറ്റും എന്ന് ബാഴ്സലോണ പരിശീലകനായി ചുമതലയേറ്റ സാവി. ഇന്ന് ക്യാമ്പ്നുവിൽ സാവിയെ ബാഴ്സലോണ പരിശീലകനായി അവതരിപ്പിച്ചു. ബാഴ്സലോണയുടെ പരിശീലകൻ ആവുക എന്നത് തന്റെ സ്വപ്നമായിരുന്നു. ഇന്ന് ആ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്. സാവി പറഞ്ഞു. പരിശീലന ഗ്രൗണ്ടിൽ കുറേ കാര്യ‌ങ്ങൾ ചെയ്യാനുണ്ട്. ഈ ടീമിനെ ഏവർക്കും അഭിമാനം നൽകുന്ന ടീമാക്കി താൻ മാറ്റും. സാവി പറഞ്ഞു.

ബാഴ്സലോണയിൽ തനിക്ക് ദീർഘകാല ലക്ഷ്യങ്ങൾ ഉണ്ട് എന്നും അതിനുള്ള താരങ്ങൾ ഇവിടെ ഉണ്ട് എന്നും സാവി പറയുന്നു. ഈ ടീമിൽ വലിയ ടാലന്റുകൾ ഉണ്ട്. തന്റെ പരിചയസമ്പത്ത് ഉപയോഗിച്ച് ആ ടാലന്റുകൾ കിരീടമാക്കി മാറ്റാൻ ശ്രമിക്കും എന്ന് ബാഴ്സലോണക്ക് ഒപ്പം ഇരുപതിലേറെ കിരീടം നേടിയിട്ടുള്ള സാവി പറഞ്ഞു. ബാഴ്സലോണയിലെ ക്യാപ്റ്റന്മാരെ ഒക്കെ തനിക്ക് നേരിട്ട് അറിയാമെന്നത് തനിക്ക് നല്ലതാണെന്നും സാവി പറഞ്ഞു. ഇന്റർ നാഷണൽ ബ്രേക്കിനു ശേഷമാകും സാവിയുടെ ബാഴ്സലോണ പരിശീലകനായുള്ള ആദ്യ മത്സരം.

Previous articleടി20 നായകനായി അവസാന മത്സരത്തിൽ ടോസ് സ്വന്തമാക്കി കോഹ്‍ലി, നമീബിയയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ
Next articleമലയാളികൾ പൊളിക്കും!! നെമിലും ക്രിസ്റ്റിയും ടീമിൽ, എഫ് സി ഗോവയുടെ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു