Site icon Fanport

“സാവി ബാഴ്സലോണയുടെ അലക്സ് ഫെർഗൂസൻ ആകും”

ബാഴ്സലോണയുടെ ഇതിഹാസ താരം സാവി ബാഴ്സലോണയുടെ പരിശീലകനായി എത്തും എന്നും ബാഴ്സലോണയുടെ അലക്സ് ഫെർഗൂസനെ പോലെ ആകാൻ സാവിക്ക് ആകും എന്നും ബാഴ്സലോണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വിക്ടർ ഫോണ്ട്. താൻ പ്രസിഡന്റ് ആവുക ആണെങ്കിൽ കോമാനെ പരമാവധി പിന്തുണക്കാൻ ശ്രമിക്കും. എന്നിട്ടും കാര്യങ്ങൾ മോശം ആവുക ആണെങ്കിൽ സാവിയെ പരിശീലകനായി എത്തിക്കും എന്ന് ഫോണ്ട് പറയുന്നു.

സാവിക്ക് ബാഴ്സലോണയിൽ ദീർഘകാലം നിൽക്കാൻ ആകും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ സർ അലക്സ് ഫെർഗൂസൺ ചെയ്തത് പോലുള്ള വലിയ കാര്യങ്ങൾ ചെയ്യാൻ സാവിക്ക് ആകും എന്നും ഫോണ്ട് പറയുന്നു. ഈ മാസം തിരഞ്ഞെടുപ്പ് വിജയിച്ചാൽ ആദ്യ മാഞ്ചസ്റ്റർ സിറ്റി യുവതാരം ഗാർസിയയെ സ്വന്തമാക്കും. ഒപ്പം മെസ്സി ബാഴ്സലോണ വിടില്ല എന്ന് ഉറപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version