സാവി ഇനി ബാഴ്സലോണ പരിശീലകൻ, അൽ സാദ് യാത്ര പറഞ്ഞു, ബാഴ്സയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് എത്തും

20211105 161719

അങ്ങനെ ഒരാഴ്ച നീണ്ട ചർച്ചകൾക്ക് ശേഷം അൽ സാദ് ക്ലബ് സാവിയെ വിട്ടു നൽകാൻ സമ്മതിച്ചു. സാവി ഉടൻ ബാഴ്സലോണയുമായി കരാർ ഒപ്പുവെക്കും. ഇന്ന് തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും. അടുത്ത ആഴ്ച സാവിയെ ക്യാമ്പ്നുവിൽ അവതരിപ്പിക്കാനും ബാഴ്സലോണ ഉറപ്പിച്ചു കഴിഞ്ഞു. ബാഴ്സലോണയുടെ ഇതിഹാസ താരത്തെ വിട്ടു നൽകാനായി 5 മില്യണോളം ബാഴ്സലോണ ഖത്തർ ക്ലബായ അൽ സാദിന് നൽകും. സാവി ബാഴ്സലോണയിൽ നാലു വർഷത്തെ കരാർ ആകും നൽകുക.

അവസാന മൂന്ന് വർഷമായി അൽ സാദിന്റെ പരിശീലകനായിരുന്ന സാവി. ഖത്തർ ക്ലബായ അൽ സാദിൽ മികച്ച പ്രകടനം നടത്താൻ സാവിക്ക് ആയിരുന്നു. ഏഴു കിരീടങ്ങൾ സാവി ഖത്തറിൽ പരിശീലകനായി നേടി. ഖത്തർ ലീഗ്, ഖത്തർ കപ്പ്, ഖത്തർ സൂപ്പർ കപ്പ്, ഖത്തർ സ്റ്റാർ കപ്പ്, ഊദെരി കപ്പ്, എന്ന് തൂടങ്ങി ഖത്തറിലെ എല്ലാ കപ്പും പരിശീലകനെന്ന നിലയിൽ സാവി അൽ സാദിനൊപ്പം ഉയർത്തി. ഖത്തർ ക്ലബായ അൽ സാദിനൊപ്പം അവസാന ആറു വർഷമായി സാവിയുണ്ട്. 2015ൽ ആണ് സാവി അൽ സാദ് ക്ലബിൽ എത്തിയത്. ക്ലബിനൊപ്പം താരമെന്ന നിലയിലും മൂന്ന് കിരീടങ്ങൾ സാവി നേടിയിരുന്നു. ബാഴ്സലോണക്ക് ഒപ്പം ആകട്ടെ 25 കിരീടങ്ങളും സാവി നേടിയിട്ടുണ്ട്.

Previous articleന്യൂസിലാണ്ടിനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്ത് നമീബിയ
Next articleഒരുപാട് കിരീടങ്ങൾ നേടിയ കോണ്ടെ സ്പർസിനെ മുന്നോട്ട് കൊണ്ടു പോകും എന്ന് കെയ്ൻ