Picsart 23 03 20 20 28 42 343

ബാഴ്സലോണ പരിശീലകൻ ആയുള്ള തന്റെ ഏറ്റവും മികച്ച ദിനങ്ങളിൽ ഒന്ന് : സാവി

എൽ ക്ലാസിക്കോ വിജയം ബാഴ്‌സലോണ കോച്ച് ആയി ചുമതല ഏറ്റെടുത്ത ശേഷമുള്ള തന്റെ ഏറ്റവും മികച്ച ദിനങ്ങളിൽ ഒന്നാണെന്ന് സാവി ഹെർണാണ്ടസ്. മത്സര ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രസിങ് റൂം ഇപ്പോൾ ഒരു കുടുംബത്തെ പോലെയാണെന്നും ഓരോ താരങ്ങളും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ലാ ലീഗ തങ്ങളിലേക്ക് കൂടുതൽ അടുത്തു എന്നും, ഇനി നഷ്ടപ്പെടുകയാണെങ്കിൽ അത് തങ്ങളിൽ നിന്ന് തന്നെ ആവും എന്നും സാവി പറഞ്ഞു.

ഗോൾ നേടിയ സെർജി റോബർട്ടോയെ സാവി പുകഴ്ത്തി. അദ്ദേഹം മറ്റേതെങ്കിലും ടീമിൽ ആയിരുന്നെങ്കിൽ സുപ്രധാന താരമായി കണക്കാക്കിയേനെ എന്ന് സാവി പറഞ്ഞു. മറ്റു താരങ്ങൾക്ക് അദ്ദേഹം മാതൃക ആണെന്നും താരത്തെ പരിശീലിപ്പിക്കുന്നത് താൻ ആസ്വാധിക്കുന്നുണ്ട് എന്നും സാവി പറഞ്ഞു. മത്സരത്തിൽ പന്ത് നഷ്ടപ്പെടുത്താതെ ഇരിക്കാൻ തങ്ങൾ ശ്രദ്ധിച്ചതാണ് നിർണായകമായത് എന്ന് സാവി വെളിപ്പെടുത്തി. ഇത് വഴി മാഡ്രിഡിന് അവസരം കൊടുക്കാതെ ഇരിക്കാൻ എപ്പോഴും ശ്രദ്ധിച്ചു. വളരെ പക്വതയാർന്ന പ്രകടനം ആണ് ടീം കാഴ്ച്ച വെച്ചെതെന്നും സാവി കൂട്ടിച്ചേർത്തു.

Exit mobile version