സാവിയെ പരിശീലകനാക്കാനൊരുങ്ങി ബാഴ്സലോണ

ലാലീഗയിൽ ഇതിഹാസ താരം സാവിയെ പരിശീലകനാക്കാനൊരുങ്ങി ബാഴ്സലോണ. 41 കാരനായ ബാഴ്സലോണ ലെജന്റ് സാവിയാണ് പരിശീലക സ്ഥാനത്തേക്ക് ബാഴ്സലോണ പരിഗണിക്കുന്നതെന്ന് ഫാബ്രിസിയോ റൊമാനോയെ ഉദ്ദരിച്ച് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഖത്തറിലെ അൽ സാദിന്റെ പരിശീലകനാണ് സാവി. അൽ സാദുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമാകും സാവിയുടെ ഭാവിയെ പറ്റി ഒരു തീരുമാനം ഉണ്ടാവു. ബെൽജിയം പരിശീലകൻ റൊബെർട്ടോ മാർട്ടിനെസ്, അയാക്സിന്റെ ടെൻ ഹാഗ് എന്നിവരുടെ പേരും പരിശീലക സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും സാവിക് തന്നെയാണ് ബാഴ്സലോണ പരിശീലക സ്ഥാനത്തേക്ക് ഏറെ സാധ്യത കൽപ്പിക്കുന്നത്.

അൽ സാദുമായി ചർച്ചകൾ നീളുകയാണെങ്കിൽ സെർജി ബ്രാഹ്വാനെ ഇൻട്രിം കോച്ചാക്കി സാവിയെ പിന്നീട് കറ്റലോണിയയിൽ എത്തിക്കാനും സാധ്യതയുണ്ട്. മുൻപ് പരിശീലക സ്ഥാനത്തേക്ക് വരുമെന്ന വാർത്തകൾ സാവി നിഷേധിച്ചെങ്കിലും ഇപ്പോൾ ബാഴ്സ ഇതിഹാസത്തിന് ക്യാമ്പ് നൂവിൽ പരിശീലകനാവാൻ താത്പര്യമുണ്ട്.
പെപ് ഗാർഡിയോളയുടെ ഐതിഹാസികമായ ബാഴ്സലോണ ടീമിൽ മധ്യ നിര ഭരിച്ചിരുന്ന സാവി ക്യാമ്പ് നൂവിൽ തിരിച്ചെത്തുന്നത് അരാധകർക്കിടയിൽ ആവേശമുണർത്തിയിട്ടുണ്ട്.

Previous articleറൊണാൾഡ് കൊമാൻ ബാഴ്സലോണയിൽ നിന്നും പുറത്ത് !
Next articleപരിക്കേറ്റ് മക്കോയിയ്ക്ക് പകരം ജേസൺ ഹോള്‍ഡര്‍ വിന്‍ഡീസ് ടീമിൽ