
റയൽ മാഡ്രിഡ് യൂത്ത് ടീമിന്റെ പരിശീലകനാവാനൊരുങ്ങി മുൻ റയൽ മാഡ്രിഡ് താരം സാബി അലോൺസോ. അലോൺസോ റയൽ മാഡ്രിഡിന്റെ ഏതെങ്കിലും ഒരു യൂത്ത് ടീമിന്റെ പരിശീലകൻ ആവുമെന്നാണ് കരുതപ്പെടുന്നത്. 2009 മുതൽ 2014 വരെ റയൽ മാഡ്രിഡ് താരമായിരുന്നു സാബി അലോൺസോ.
സാബിക്കൊപ്പം റയൽ മാഡ്രിഡ് ഇതിഹാസ താരം റൗളും സാബിക്കൊപ്പം കോച്ചിങ് ലൈസൻസ് എടുക്കുന്നുണ്ട്. ഈ വരുന്ന വെള്ളിയാഴ്ചയോടെ താരങ്ങൾ തങ്ങളുടെ കോച്ചിങ് പരിശീലന ക്ലാസുകൾ പൂർത്തിയാക്കും. ഒരു സീസണിൽ ഏതെങ്കിലും യൂത്ത് ടീമിനെ പരിശീലിപ്പിച്ചത് മാത്രമേ താരങ്ങളുടെ കോച്ചിങ് ബാഡ്ജ്പൂര്ണമാവൂ. ഇതിന്റെ ഭാഗമായാണ് അലോൺസോ റയൽ മാഡ്രിഡ് യൂത്ത് ടീമിനെ പരിശീലിപ്പിക്കാൻ ഒരുങ്ങുന്നത്.
സാബിക്കും റൗളിനും ഒപ്പം ബാഴ്സലോണ താരങ്ങളായിരുന്നു ഹാവി ഹെർണാഡെസും വിക്ടർ വാൽഡെസും കോച്ചിങ് ബാഡ്ജ് എടുക്കുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial