കളിക്കാൻ അവസരം കിട്ടിയാൽ ബാഴ്‌സലോണ വിടില്ലെന്ന് റാകിറ്റിച്ച്

ബാഴ്‌സലോണയിൽ സ്ഥിരമായി കളിക്കാൻ പറ്റിയാൽ ക്ലബ് വിടില്ലെന്ന് ബാഴ്‌സലോണ താരം ഇവാൻ റാക്കിറ്റിച്. തനിക്ക് കൂടുതൽ സമയം കളിക്കണമെന്നും ലാ ലീഗ വമ്പന്മാരായ ബാഴ്‌സലോണയുടെ കൂടെ കളിക്കുന്നതിനേക്കാൾ മികച്ച സ്ഥലം വേറെയില്ലെന്നും താരം പറഞ്ഞു.

തനിക്ക് ഇപ്പോൾ ബാഴ്‌സലോണയിലെ സാഹചര്യങ്ങൾ മനസ്സിലാവുന്നില്ലെന്നും താനിക്ക് സ്ഥിരമായി കളിക്കാൻ സാധിക്കുകയായണെങ്കിൽ ബാഴ്‌സലോണയിലേക്കാൾ മികച്ച ടീം വേറെയില്ലെന്നും റാകിറ്റിച് പറഞ്ഞു. നേരത്തെ ബാഴ്‌സലോണ തന്റെ കാലിൽ നിന്ന് പന്ത് എടുത്തുകളഞ്ഞുവെന്ന് താരം പറഞ്ഞിരുന്നു.

ഈ സീസണിൽ ബാഴ്‌സലോണ ടീമിൽ റാകിറ്റിച്ചേന് അവസരങ്ങൾ വളരെ കുറവായിരുന്നു. ഈ സീസണിൽ രണ്ട് ലീഗ് മത്സരങ്ങളിൽ മാത്രമാണ് റാകിറ്റിച്ചിന് ആദ്യ ഇലവനിൽ കളിക്കാൻ ലഭിച്ചത്. ഇതോടെ താരം ടീം വിടുമെന്ന വാർത്തകളും വന്നിരുന്നു. കഴിഞ്ഞ ദിവസം അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിൽ റാകിറ്റിച്ചിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നു.

Previous articleലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിന് വേൾഡ് XI – ഏഷ്യൻ XI മത്സരം
Next articleഇന്നിംഗ്സ് ജയം, പാകിസ്ഥാനെ വീണ്ടും നാണം കെടുത്തി ഓസ്ട്രേലിയ