Site icon Fanport

ഇനിയേസ്റ്റയുടെ ടീമിനെ തോല്പ്പിച്ച് ബാഴ്സലോണ പ്രീസീസൺ ടൂർ അവസാനിപ്പിച്ചു

ബാഴ്സലോണയുടെ ജാപ്പനീസ് പ്രീ സീസൺ ടൂറിന് ജയത്തോടെ പരിസമാപ്തി. ബാഴ്സയുടെ ഇതിഹാസ താരം ആന്ദ്രെസ് ഇനിയേസ്റ്റയുടെ വിസെൽ കോബിനെതിരെയാണ് എതിരില്ലാത്ത രണ്ട് ഗോൾ വിജയം ബാഴ്സലോണ നേടിയത്. ഇനിയേസ്റ്റ, വിയ്യ, സെർജി സാമ്പെർ എന്നിവരടങ്ങുന്ന കോബിന്റെ നിരയെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്.

ബാഴ്സയുടെ രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. കാൾസ് പെരെസാണ് ഇരട്ട ഗോളുകൾ നേടിയത്.ചെൽസിയോടേറ്റ അപ്രതീക്ഷിതമായ പരാജയത്തിൽ നിന്നും കരകേറാൻ വെല്വർദെയ്ക്കും ടീമിനും ഈ ജയം സഹായിച്ചേക്കും.

ജാപ്പനീസ് ടൂറിന് ശേഷം കാറ്റലോണിയയിലേക്കാവും ട്രെയിനിംഗിനായി ബാഴ്സ മടങ്ങുക. അതിന് ശേഷം ബാഴ്സലോണ ജോവാൻ ഗാമ്പെർ ട്രോഫിക്ക് വേണ്ടി ക്യാമ്പ് നൗവിൽ വെച്ച് ആഴ്സണലിനെ നേരിടും.

Exit mobile version