വിനീഷ്യസ് ജൂനിയറിന് സ്പാനിഷ് പാസ്പോർട്ട്, റയൽ മാഡ്രിഡിന് ആശ്വാസ വാർത്ത

റയൽ മാഡ്രിഡിന്റെ യുവതാരം വിനീഷ്യസ് ജൂനിയർ സ്പാനിഷ് പാസ്പോർട്ട് സ്വന്തമാക്കി. താരത്തിന് ഇതോടെ ഇരട്ട പാസ്പോർട് ആയി. ഇതോടെ ഇനി വിനീഷ്യസിനെ സ്പാനിഷ് താാരമായി റയൽ മാഡ്രിഡിന് രജിസ്റ്റർ ചെയ്യാം. ഇത് റയൽ മാഡ്രിഡിന് യൂറോപ്യൻ അല്ലാതെ ഒരു താരത്തെ കൂടെ ടീമിലേക്ക് എത്തിക്കാൻ സഹായകരമാകും.

ലാലിഗയിൽ ഒരു ടീമിന് യൂറോപ്പിൽ നിന്നല്ലാത്ത മൂന്ന് താരങ്ങളെ മാത്രമെ രജിസ്റ്റർ ചെയ്യാൻ ആവുകയുള്ളൂ. ഇപ്പോൾ വിനീഷ്യസും, മിലിറ്റോയും, റോഡ്രിഗോയും ആണ് റയൽ മാഡ്രിഡിന്റെ മൂന്ന് താരങ്ങൾ. വിനീഷ്യസ് ഇനി യൂറോപ്യൻ താരങ്ങളുടെ ലിസ്റ്റിലേക്ക് മാറും. ഇതോടെ റയലിന് ഒരു നോൺ യൂറോപ്യൻ താരത്തെ അടുത്ത വിൻഡോയിൽ ടീമിൽ എത്തിക്കാൻ ആകും.