“ആരാധകർക്ക് വേണ്ടി ഇത്തവണത്തെ ലാലിഗ കിരീടം നേടണം”

- Advertisement -

ഈ സീസണിലെ ലാലിഗ കിരീടം ആരാധകർക്ക് വേണ്ടി നേടേണ്ടതുണ്ട് എന്ന് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ. കൊറോണ കാരണം ഒരുപാട് സഹിക്കേണ്ടി വന്ന ജനതയാണ് മാഡ്രിഡിലേത്. അവർക്ക് വേണ്ടി കിരീടം നേടേണ്ടതുണ്ട്. വിനീഷ്യസ് പറയുന്നു. കിരീടം അവരുടെ കഷ്ടതകൾ മാറ്റില്ല എന്ന് അറിയാം. എന്നാലും ഒരു ചിരി എങ്കിലും റയൽ മാഡ്രിഡിന്റെ കിരീടം അവർക്ക് നൽകും. അതുകൊണ്ട് ഈ കിരീടം റയലിന് നേടേണ്ടതുണ്ട് എന്ന് യുവതാരം പറഞ്ഞു.

ഇപ്പോൾ ലാലിഗയിൽ ബാഴ്സലോണക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ് ഉള്ളത്. എങ്കിലും ബാഴ്സലോണയേക്കാൾ മികച്ച ടീം റയലിന്റേത് ആണ് എന്ന് വിനീഷ്യസ് പറഞ്ഞു. ഈ സീസണിലെ രണ്ട് ലാലിഗ മത്സരങ്ങൾ നോക്കിയാൽ തന്നെ റയൽ മാഡ്രിഡ് ആയിരുന്നു മെച്ചപ്പെട്ട ടീം എന്ന് വ്യക്തമാകും എന്ന് അദ്ദേഹം പറഞ്ഞു.

Advertisement