താനാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ എന്ന് വിനീഷ്യസ് ജൂനിയർ

ഈ ലോകത്തെ ഇപ്പോഴത്തെ ഏറ്റവും മികച്ച ഫുട്ബോളർ താൻ ആണെന്ന് ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ ഒരു വിദേശ മാധ്യമത്തിലാണ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. ഇപ്പോൾ റയൽ മാഡ്രിഡിൽ കളിക്കുന്ന വിനീഷ്യസ് ചെറിയ കാലം കൊണ്ട് തന്നെ റയൽ മാഡ്രിഡ് ആരാധകരുടെ ഇഷ്ടം സമ്പാദിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച താരം താൻ ആണെന്നു പറഞ്ഞ വിനീഷ്യസ് താൻ കഴിഞ്ഞാൽ പിന്നെ നെയ്മറാണ് ലോകത്തെ മികച്ച താരമെന്നും പറഞ്ഞു.

തമാശ രൂപത്തിൽ ആൺ വിനീഷ്യസ് ഈ അഭിപ്രായം പറഞ്ഞത് എങ്കിലും മറ്റു ഫുട്ബോൾ ആരാധകർ ഇതിനെ കാര്യമായി തന്നെ എടുത്ത് താരത്തെ ട്രോളുകയാണ്. അർജന്റീന ഇതിഹാസം മസ്കരാനോ വിനീഷ്യസ് എന്താണ് പറയുന്നത് എന്ന് വിനീഷ്യസിന് അറിയാമോ എന്ന തരത്തിലാണ് ഇൻസ്റ്റാഗ്രാമിൽ പ്രതികരിച്ചത്. നെയ്മർ കഴിഞ്ഞാൽ ബ്രസീലിൽ നിന്നുള്ള ഏറ്റവും മികച്ച ഫുട്ബോളർ ആയിരിക്കും വിനീഷ്യസ് എന്ന് നേരത്തെ തന്നെ ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തിയിരുന്നു. എന്നിരുന്നാലും വിനീഷ്യസിന്റെ പുതിയ പ്രഖ്യാപനം താരം കൂടുതൽ ട്രോളുകൾ വിളിച്ചു വരുത്തിയിരിക്കുകയാണ്.

Previous articleയോ-യോ ടെസ്റ്റില്‍ വലിയ കാര്യമില്ലെന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ്
Next articleവിരാട് കോഹ്‍ലിയുടേത് പോലുള്ള ‘പീക്ക് ഫോമില്‍” എത്തുക ലക്ഷ്യം