“ട്രെബിൾ കിരീടമാണ് ലക്ഷ്യം” – വിനീഷ്യസ് ജൂനിയർ

റയൽ മാഡ്രിഡിൽ മിന്നുന്ന ഫോമിൽ ഉള്ള വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിൽ തന്റെ ഏറ്റവും വലിയ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കി. റയലിനൊപ്പം ട്രെബിൾ കിരീടം നേടുക ആണ് തന്റെ ലക്ഷ്യം എന്ന് വിനീഷ്യസ് പറഞ്ഞു. തങ്ങൾക്ക് ഒരിക്കലും നേടാൻ കഴിയാത്ത കാര്യമാണ് അത്. ക്ലബ് മുഴുവൻ ആ ലക്ഷ്യത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് വിനീഷ്യസ് ജൂനിയർ പറഞ്ഞു. ഈ സീസണിലും മൂന്ന് പ്രധാന കിരീടങ്ങളും റയൽ മാഡ്രിഡ് ലക്ഷ്യമിടും എന്നും വിനീഷ്യസ് പറയുന്നു.

റയൽ ഇപ്പോൾ ലാലിഗയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. അവസാന രണ്ട് മത്സരങ്ങളിലും ഗോളുമായി തിളങ്ങാൻ വിനീഷ്യസിനായിരുന്നു. താൻ മെച്ചപ്പെട്ടു വരികയാണെന്ന് വിനീഷ്യസ് പറഞ്ഞു. താൻ ബ്രസീലിൽ നിന്ന് വരുമ്പോൾ തനിക്ക് ആകെ ഒരു വർഷത്തെ പ്രൊഫഷണൽ ഫുട്ബോൾ പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളൂ. റയലിലെ ചെറിയ കാലം കൊണ്ട് താൻ വളരെ മെച്ചപ്പെട്ട താരമായെന്നും വിനീഷ്യസ് പറഞ്ഞു.

Exit mobile version