വിനീഷ്യസ് ജൂനിയറിന്റെ പുതിയ റിലീസ് ക്ലോസ് ഒരു ബില്യൺ

ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിന്റെ കരാർ റയൽ മാഡ്രിഡ് പുതുക്കി. വിനീഷ്യസിന് നാലു വർഷത്തെ കരാർ ആണ് നൽകിയിരിക്കുന്നത്. 2026വരെയുള്ള കരാർ വിനീഷ്യസും റയൽ മാഡ്രിഡും തമ്മിൽ ധാരണ ആയതായും ജൂലൈയിൽ ഇതു സംബന്ധിച്ച് പ്രഖ്യാപനം വരും എന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. പുതിയ കരാറിൽ വിനീഷ്യസിന്റെ വേതനം ഇരട്ടിയാകും. റിലീസ് ക്ലോസ് ഒരു ബില്യൺ യൂറോയും ആകും.

റയൽ മാഡ്രിഡ് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരു താരമാണ് വിനീഷ്യസ്. ഈ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോൾ ഉൾപ്പെടെ വിനീഷ്യസിന് നിർണായക ഗോളുകൾ റയലിനായി നേടാൻ വിനീഷ്യസിനായിരുന്നു.

വിനീഷ്യസ് കഴിഞ്ഞ സീസണിൽ 42 ഗോൾ കോണ്ട്രിബ്യൂഷൻ നൽകിയിരുന്നു. 22 ഗോളുകളും 20 അസിസ്റ്റും വിനീഷ്യസ് കഴിഞ്ഞ സീസണിൽ റയലിന് സംഭാവന ചെയ്തിരുന്നു. 21കാരനായ താരം ലോകത്തെ തന്നെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒന്നാണ്. 2018ൽ ആയിരുന്നു ഫ്ലമെംഗോയിൽ നിന്ന് വിനീഷ്യസ് റയൽ മാഡ്രിഡിലേക്ക് എത്തിയത്.