വിനീഷ്യസിന്റെ നാവ് നല്ലതല്ല, തന്റെ മാതാവിനെ അസഭ്യം പറഞ്ഞെന്ന് മുൻ ബാഴ്സലോണ താരം

റയൽ മാഡ്രിഡിന്റെ യുവ ബ്രസീലിയൻ താരത്തിനെതിരെ മുൻ ബാഴ്സലോണ താരം മാർക് ബാർട്ര രംഗത്ത്. ഇപ്പോൾ റയൽ ബെറ്റിസിന്റെ താരമാണ് ബാർട്ര. ഇന്നലെ റയൽ മാഡ്രിഡും റയൽ ബെറ്റിസും തമ്മിലുള്ള മത്സരത്തിനിടെ വിനീഷ്യസും ബാർട്രയും കൊമ്പുകോർത്തിരുന്നു. ഇതെന്തിനാണെന്ന് ബാർട്ര വ്യക്തമാക്കി.

വിനീഷ്യസ് തുടരെ തുടരെ ഡവ് ചെയ്യുന്നതിനാൽ അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന് താൻ പറഞ്ഞു. എന്നാൽ അതിന് തന്റെ അമ്മയെ തെറി വിളിക്കുകയാണ് വിനീഷ്യസ് ചെയ്തത്. മൂന്ന് തവണ വിനീഷ്യ തന്റെ അമ്മയെ അസഭ്യം പറഞ്ഞു എന്നും ബാർട്ര പറയുന്നു. വിനീഷ്യസിന്റെ നാവ് ശരിയല്ല എന്നും. ഇനിയും വിനീഷ്യസിന് പക്വത വരേണ്ടതുണ്ട് എന്നാണ് അവന്റെ സ്വഭാവം കാണിക്കുന്നത് എന്നും ബാർട്ര പറഞ്ഞു.

മത്സരത്തിൽ റയൽ മാഡ്രിഡ് 2-1ന്റെ വിജയം സ്വന്തമാക്കിയിരുന്നു.

Exit mobile version