Site icon Fanport

വിയ്യാറയലിൽ പുതിയ പരിശീലകൻ എത്തി

ലാലിഗയിൽ ഫോമില്ലാതെ കഷ്ടപ്പെടുന്നതിനാൽ തങ്ങളുടെ പരിശീലകനെ പുറത്താക്കിയ വിയ്യാറയൽ പകരം പുതിയ പരിശീലകനെ നിയമിച്ചു. പുറത്താക്കപ്പെട്ട ഹാവി കലേഹയ്ക്ക് പകരം എത്തിയിരിക്കുന്നത് മുൻ വിയ്യാറയൽ താരമായ ഗാർസിയ പ്ലാസയാണ്. മുമ്പ് പരിശീലകന്റെ വേഷത്തിലും ഗാർസിയ വിയ്യാറയലിൽ ഉണ്ടായിരുന്നു.

46കാരനായ ഗാർസിയ പ്ലാസ 2005-06 സീസണിൽ വിയ്യാറയലിന്റെ ബി ടീമിനെയാണ് പരിശീലിപ്പിച്ചത്. അടുത്തിടെ ചൈനയിൽ ബീജിങ് രെൻഹെയെയും പ്ലാസ പരിശീലിപ്പിച്ചു. ലാലിഗ ക്ലബുകളായ ലെവന്റെ, ഗെറ്റാഫെ എന്നീ ടീമുകളുടെയുൻ മുഖ്യ പരിശീലകനായിട്ടുണ്ട്. സീസണിൽ 15 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും 14 പോയന്റുമായി ലീഗിൽ 17ആം സ്ഥാനത്താണ് വിയ്യാറയൽ ഇപ്പോൾ ഉള്ളത്.

Exit mobile version