ബാഴ്‌സലോണക്ക് ഗാർഡ് ഓഫ് ഹോണർ നൽകാനൊരുങ്ങി വില്ലാറയൽ

- Advertisement -

ബുധനാഴ്ച്ച നടക്കുന്ന മത്സരത്തിൽ ബാഴ്‌സലോണക്ക് ഗാർഡ് ഓഫ് നൽകാൻ തീരുമാനിച്ച് വില്ലാറയൽ. കഴിഞ്ഞ ദിവസം എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡ് ബാഴ്‌സലോണക്ക് ഗാർഡ് ഓഫ് ഹോണർ നൽകാതിരുന്നത് വിവാദമായതിനു പിന്നാലെയാണ് വില്ലാറയൽ ബാഴ്‌സലോണക്ക് ഗാർഡ് ഓഫ് ഹോണർ നൽകാൻ തീരുമാനിച്ചത്.

റയൽ മാഡ്രിഡ് താരങ്ങൾ ഗാർഡ് ഓഫ് ഹോണർ നൽകാതിരുന്നതിനെ തുടർന്ന് ബാഴ്‌സലോണ ക്ലബ്ബിലെ കോച്ചിങ് ജീവനക്കാർ മത്സര ശേഷം ബാഴ്‌സലോണ താരങ്ങൾക്ക് ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. നേരത്തെ ക്ലബ് വേൾഡ് കപ്പ് നേടി വന്ന റയൽ മാഡ്രിഡിനും ബാഴ്‌സലോണ ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നില്ല.

2009/10 സീസണിലും വില്ലാറയൽ ബാഴ്‌സലോണക്ക് ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. അന്ന് ക്ലബ് വേൾഡ് കപ്പ് ജയിച്ചതിനാണ് വില്ലാറയൽ ബാഴ്‌സലോണക്ക് ഗാർഡ് ഓഫ് ഹോണർ നൽകിയത്. ഇന്നത്തെ ബാഴ്‌സലോണ പരിശീലകൻ ആയ ഏർനെസ്റ്റോ വാൽവെർദേ ആയിരുന്ന അന്ന് വില്ലാറയലിന്റെ പരിശീലകൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement