വിയ്യറയലിനെതിരായ ബാഴ്സ സ്ക്വാഡ് പ്രഖ്യാപിച്ചു, ഇതും ജയിച്ചില്ല എങ്കിൽ ലാലിഗ മറക്കാം

നാളെ ലാലിഗയിൽ നിർണായക പോരാട്ടത്തിൽ വിയ്യാറയലിനെ ആണ് ബാഴ്സലോണ നേരിടുന്നത്. ആ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ട്രാൻസ്ഫർ പൂർത്തിയായി എങ്കിലും ആർതുർ സ്ക്വാഡിൽ ഉണ്ട്. ആർതുർ ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. സെർജി റൊബേർട്ടോ, ഡിയോങ് ഉംറ്റിറ്റി എന്നിവർ പരിക്ക് കാരണം സ്ക്വാഡിൽ ഇല്ല.

നാളെ രാത്രി 1.30നാണ് മത്സരം നടക്കുന്നത്‌. യുക താരമായ റിക്വി പുജ് നാളെയും ആദ്യ ഇലവനിൽ ഉണ്ടാകും. അത്ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരത്തിൽ ബെഞ്ചിൽ ഇരിക്കേണ്ടി വന്ന ഗ്രീസ്മന് നാളെ എങ്കിലും അവസരം കിട്ടുമോ എന്ന് കണ്ടറിയണം‌ റയലിനെക്കാൾ നാലു പോയന്റ് പിറകിൽ ഉള്ള ബാഴ്സലോണക്ക് വിജയമല്ലാത്ത ഒന്നും താങ്ങാൻ കഴിയില്ല.

Exit mobile version