വിദാലിന്റെ ഏക ഗോളിൽ ബാഴ്സലോണക്ക് ജയം

ലാലിഗയിൽ റയൽ മാഡ്രിഡിന് മേലുള്ള സമ്മർദ്ദം നിലനിർത്താൻ വിജയം നിർബന്ധമായിരുന്ന ബാഴ്സലോണ ഇത്തിരി കഷ്ടപ്പെട്ടെങ്കിലും 3 പോയന്റ് സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ റയൽ വല്ലഡോയിഡിനെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. അത്ര എളുപ്പമായിരുന്നില്ല ബാഴ്സലോണയുടെ വിജയം. വല്ലഡോയിഡിന്റെ ശക്തമായ പൊരുതൽ കണ്ട മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ വിജയിച്ചത്.

ആദ്യ പകുതിയിൽ 15ആം മിനുട്ടിൽ വിദാൽ ആണ് ബാഴ്സലോണയുടെ വിജയ ഗോളായി മാറിയ ഗോൾ നേടിയത്. മെസ്സിയുടെ പാസിൽ നിന്നായിരുന്നു ഗോൾ. മെസ്സിയുടെ ഈ ലാലിഗ സീസണിലെ ഇരുപതാമത്തെ അസിസ്റ്റ് ആയിരുന്നു ഇത്. ഈ വിജയം ബാഴ്സലോണയെ റയൽ മാഡ്രിഡിന് ഒരു പോയന്റ് മാത്രം പിറകിൽ എത്തിച്ചു. റയൽ മാഡ്രിഡ് ഒരു മത്സരം കുറവാണ് കളിച്ചത്. ബാഴ്സലോണക്ക് 79 പോയന്റും റയലിന് 80 പോയന്റുമാണ് ഉള്ളത്.

Previous articleചെൽസി തകർന്നടിഞ്ഞു, ഷെഫീൽഡിന്റെ മാസ്റ്റർ ക്ലാസ്!!.
Next articleനീണ്ട കാലത്തിനു ശേഷം സനിയോളയ്ക്ക് ഗോൾ, റോമയ്ക്ക് വൻ വിജയം