“വിദാൽ ഒരു പോരാളി, കളത്തിൽ ജീവൻ വരെ കൊടുക്കുന്നവൻ” ബാഴ്സലോണ പരിശീലകൻ

ബാഴ്സലോണയുടെ പുതിയ സൈനിംഗായ വിദാൽ കളിക്കളത്തിൽ ഒരു യോദ്ധാവ് ആണെന്ന് ബാഴ്സലോണ പരിശീലകൻ വാൽവെർഡെ. വിദാലിനെ പോലുള്ള കളിക്കാർക്ക് ടീമിനെ മൊത്തമായും ഉയർത്താൻ കഴിയുമെന്നും വാല്വർഡെ പറഞ്ഞു. ടീമിനെയും ആവേശത്തിലേക്ക് ഉയർത്താൻ കഴിയുന്ന വിദാലിന്റെ പ്രകൃതം ആണ് താരത്തെ സൈൻ ചെയ്തതിൽ താൻ കാണുന്ന പ്രധാന നേട്ടമെന്നും ബാഴ്സ പരിശീലകൻ പറഞ്ഞു.

ബയേൺ മ്യൂണിക്കിൽ നിന്നാണ് വിദാൽ ബാഴ്സയിൽ എത്തുന്നത്. സെവിയ്യക്കെതിരായ സൂപ്പകോപ മത്സരത്തിൽ തന്നെ വിദാലിന്റെ ഗുണം മനസ്സിലാകും എന്നും വെല്വെർഡെ പറഞ്ഞു. വിദാലിന്റെ സൈനിംഗ് ഈ സീസണിലെ അവസാന സൈനിംഗ് ആകുമെന്ന് കരുതുന്നില്ല എന്നും പരിശീലകൻ കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version