ലൂകസ് വാസ്കസിന് പരിക്ക്

റയൽ മാഡ്രിഡ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ലൂകാസ് വാസ്കെസിന് പരിക്ക്. താരത്തിന് മസിൽ ഇഞ്ച്വറിയേറ്റതായി ക്ലബ് തന്നെയാണ് അറിയിച്ചത്. വാസ്കസ് രണ്ടാഴ്ചയിൽ അധികം എങ്കിലും പുറത്തിരിക്കും എന്നും ക്ലബ് പുറത്തു വിട്ട മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. വാസ്കസിന് ലാലിഗയിൽ പ്രധാനപ്പെട്ട മത്സരങ്ങൾ തന്നെ നഷ്ടമാകും. കഴിഞ്ഞ ദിവസം നടന്ന ഐബറിനെതിരായ മത്സരത്തിൽ വാസ്കസ് കളിച്ചിരുന്നില്ല.

വാസ്കസ് ഇല്ലായെങ്കിലും അസൻസിയോയും ഹസാർഡും ഒക്കെ പരിക്ക് മാറി എത്തിയത് കൊണ്ട് ഈ പരിക്ക് വാർത്ത സിദാന് വലിയ തലവേദന നൽകില്ല. വ്യാഴാഴ്ച വലൻസിയക്ക് എതിരെയാണ് റയലിന്റെ ലാലിഗയിലെ അടുത്ത മത്സരം.

Exit mobile version