Site icon Fanport

വരാനെ രണ്ട് ആഴ്ചയോളം പുറത്ത്

ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ ചെൽസിയെ നേരിടാൻ ഒരുങ്ങുന്ന റയൽ മാഡ്രിഡിനൊപ്പം വരാനെ ഉണ്ടാകില്ല എന്ന് ഉറപ്പായി. അവരുടെ പ്രധാന സെന്റർ ബാക്കായ റാഫേൽ വരാനെയ്ക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു‌. പരിക്ക് സാരമുള്ളതാണെന്നും താരം രണ്ട് ആഴ്ചയോളം പുറത്തിരിക്കും എന്നും ക്ലബ് അറിയിച്ചു. ലലിഗയിൽ ഒസാസുനയ്ക്ക് എതിരായ മത്സരത്തിൽ ആണ് വരാനെക്ക് പരിക്കേറ്റത്. മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം വരാനെ കളം വിട്ടിരുന്നു.

താരം ചെൽസിക്ക് എതിരെ കളിക്കില്ല എന്ന് ഇതോടെ ഉറപ്പായി. സെവിയ്യക്ക് എതിരായും ഗ്രാനഡയ്ക്കെതിരായും ഉള്ള ലാലിഗ മത്സരങ്ങളും താരത്തിന് നഷ്ടമാകും. എന്നാൽ ചെൽസിക്ക് എതിരെ റാമോസ് തിരികെ എത്തും എന്നത് ആശ്വാസം നൽകും. വാല്വെർദെയും ചെൽസിക്ക് എതിരെ ഉണ്ടാകും. ഫുൾബാക്കായ മെൻഡിയും പരിശീലനം ആരംഭിച്ചിട്ടുണ്ട്. മാഡ്രിഡിൽ നടന്ന ആദ്യ പാദത്തിൽ ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു‌.

Exit mobile version