Site icon Fanport

അടുത്ത സീസണിലും വാൽവേർടെ തന്നെ ബാഴ്‌സയെ പരിശീലിപ്പിക്കും

അടുത്ത സീസണിലും ബാഴ്‌സയെ വാൽവേർടെ തന്നെ പരിശീലിപ്പിക്കും എന്നുറപ്പായി. ബാഴ്സ പ്രസിഡന്റ് ബർത്തമേയു തന്നെയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.

അടുത്ത സീസണിൽ ബാഴ്‌സയെ പരിശീലിപ്പിക്കുമോ എന്ന ചോദ്യത്തിന് വാൽവേർടെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട എന്നാണ് ബാഴ്സ പ്രസിഡന്റ് പറഞ്ഞത്. വാൽവേർടെക്ക് ബാഴ്സയുടെ ഫിലോസഫിയെക്കുറിച്ചും മറ്റും വ്യക്തമായ ധാരണ ഉണ്ടെന്നും അദ്ദേഹത്തെ ഏറെ ബഹുമാനത്തോടെയാണ് തങ്ങൾ കാണുന്നത് എന്നും പ്രസിഡന്റ് കൂട്ടി ചേർത്തു.

Exit mobile version