റയലിന്റെ മിഡ്ഫീൽഡും സിദാന്റെ ഹൃദയവും കീഴടക്കിയ വൽവെർദെയ്ക്ക് പുതിയ കരാർ!!

ഈ സീസണിൽ റയൽ മാഡ്രിഡിനെ ഫോമിലേക്ക് തിരികെ കൊണ്ടു വന്നത് ആരാണെന്ന് ചോദിച്ചാൽ 21കാരനായ ഫെഡെ വെൽവെർദെ ആണെന്ന് റയൽ മാഡ്രിഡിന്റെ മത്സരങ്ങൾ കാണുന്ന ആരും സംശയം കൂടാതെ പറയും. മുന്നിൽ നിന്ന് ബെൻസീമ ഗോളടിച്ച് കൂട്ടുന്നുണ്ടെങ്കിലും മധ്യനിരയിൽ വൽവെർദെ നടത്തുന്ന പ്രകടനങ്ങളാണ് റയലിന് സ്ഥിരത തിരികെ നൽകിയത്.

ക്രൂസിനെയും മോഡ്രിചിനെയും ഒക്കെ ബെഞ്ചിൽ ഇരുത്താൻ മാത്രം മികവ് ഈ യുവതാരത്തിന് ഉണ്ട്. സിദാന്റെയും പ്രിയ താരമായി വൽവെർദെ ഇതിനകം മാറി. തന്റെ പരിശീലകന്റെ വിശ്വാസം നേടിയെടുത്ത വൽവെർദെയ്ക്ക് റയൽ മാഡ്രിഡ് ഇപ്പോൾ പുതിയ കരാർ നൽകിയിരിക്കുകയാണ്. 2025വരെ റയലിൽ തുടരുന്ന കരാറാണ് താരം ഒപ്പുവെച്ചത്. 750 മില്യൺ എന്ന ആർക്കും തൊടാൻ കഴിയാത്ത റിലീസ് ക്ലോസും റയൽ വൽവെർദെയ്ക്ക് ഇട്ടിട്ടുണ്ട്. ഇപ്പോൾ ഉറുഗ്വേ മിഡ്ഫീൽഡിലെയും പ്രധാനിയാണ് വൽവെർദെ.

Exit mobile version