ഒമ്പതു ഗോൾ, ഒരൊറ്റ മത്സരം. റയലിനെ മറികടന്ന് വലൻസിയ രണ്ടാമത്

- Advertisement -

ലാലിഗയിൽ ഇന്നലെ കണ്ട ത്രില്ലർ മത്സരത്തിൽ വലൻസിയ റയൽ ബെറ്റിസിനെ പരാജയപ്പെടുത്തി. 9 ഗോൾ പിറന്ന കളിയിൽ മൂന്നിനെതിരെ ആറു ഗോളുകൾക്കാണ് വലൻസിയ വിജയിച്ചത്.

78 മിനുട്ട് വരെ നാലു ഗോളുകൾ ലീഡ് ചെയ്തു നിന്നിരുന്ന വലൻസിയക്കെതിരെ 5 മിനുട്ടിൽ മൂന്നു ഗോളുകൾ മടക്കി കൊണ്ട് 3-4 എന്ന രീതിയിൽ തിരിച്ചുവരാൻ ബെറ്റിസിന് ആയിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ രണ്ടു ഗോളുകൾ കൂടി നേടികൊണ്ട് വലൻസിയ മൂന്നു പോയന്റ് ഉറപ്പിക്കുക ആയിരുന്നു.

വലൻസിയയ്ക്കു വേണ്ടി കൊങ്ഡോബിയ, ഗോൺസാലോ, റോഡ്രിഗോ, സാന്റി മിന, സാസ, പെരേര എന്നിവരാണ് ഗോൾ നേടിയത്. അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി 10 ഗോളുകളാണ് റയൽ ബെറ്റിസ് വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ബെറ്റിസ് നാലു ഗോളുകൾ വഴങ്ങിയിരുന്നു.

ജയത്തോടെ വലൻസിയ ലാലിഗ ടേബിളിൽ റയലിനെ മറികടന്ന് രണ്ടാമത് എത്തി. എട്ടു മത്സരങ്ങളിൽ നിന്നായി 18 പോയന്റാണ് വലൻസിയക്ക് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement