അസൻസിയോ മാജിക്കും മറികടന്ന് വലൻസിയ റയലിനെ തളച്ചു

റൊണാൾഡോയും റാമോസും ഇല്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡിനെ മാഡ്രിഡിൽ വലൻസിയ തളയ്ക്കുന്നതാണ് ഇന്ന് കണ്ടത്. നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിനാണ് ബെർണബേയുവിൽ റയലിനെ വലൻസിയ പൂട്ടിയത്. ഡിപോർട്ടീവോ ലാ കൊറുണയ്ക്കെതിരെ നിർത്തിയ അതേ ഫോമിലായിരുന്നു റയൽ തുടങ്ങിയത്. പത്താം മിനുട്ടിൽ അസൻസിയോയുടെ ഇടം കാലൻ ഷോട്ട് റയലിന് ലീഡും നേടിക്കൊടുത്തു. ബോക്സിനു പുറത്തു നിന്നായിരുന്നു അസൻസിയോയുടെ ഗോൾ. പക്ഷെ ഗോളിനു ശേഷം വലൻസിയ ഉണാരുകയായിരുന്നു.

അവരുടെ ആദ്യ മികച്ച നീക്കത്തിലൂടെ തന്നെ വലൻസിയ ഗോൾ കണ്ടെത്തി. ഇടതുവിങ്ങിലൂടെ വൺ ടച്ച് മൂവിലൂടെ മുന്നേറിയ വലൻസിയ സോലറിന്റെ ഫിനിഷിലൂടെ സമനില നേടുകയായിരുന്നു. പിന്നീടും കളിയുടെ ആധിപത്യ റയലിനായിരുന്നു. എങ്കിലും പലപ്പോഴും കൗണ്ടർ അറ്റാക്കിലൂടെ വലൻസിയയും റയൽ ഗോൾ മുഖത്തെ വിറപ്പിച്ചു.

77ആം മിനുട്ടിൽ ഫ്രഞ്ച് താരം കങ്ഡോബിയയുടെ സ്ട്രൈക്കാണ് ഗ്യാലറിയെ തന്നെ നിശബദമാക്കിയത്. തന്റെ ലാലിഗാ അരങ്ങേറ്റം ഗോളോടെ ആഘോഷിക്കുകയായിരുന്നു കങ്ഡോബിയ. പിറകെ റയലിനെ വലിയൊരു നാണക്കേടിൽ നിന്ന് അസൻസിയോയുടെ മറ്റൊരു മാജിക്ക് രക്ഷിക്കുകയായിരുന്നു. 83ആം മിനുട്ടിലെ അസൻസിയോയുടെ ഫ്രീകിക്ക് ബ്രസീലിയൻ ഗോൾ കീപ്പർ നെറ്റോയെ കീഴ്പ്പെടുത്തി സമനില നേടികൊടുത്തു.

വിജയ ഗോളിനായി റയലും വലൻസിയയും ഒരുപോലെ തന്നെ അവസാന നിമിഷം വരെ‌ ശ്രമിച്ചു. ബെൻസീമ അവസാന നിമിഷങ്ങളിൽ ഒരു സിറ്റർ ഗോൾ അവസരം തുലച്ചതും ഇഞ്ച്വറി ടൈമിൽ ബെൻസീമയുടെ ഗോൾ ശ്രമം നെറ്റോ അതിമാരക സേവിലൂടെ രക്ഷപ്പെടുത്തിയതും റയലിന്റെ സമനില അനിവാര്യമാക്കി. റയലിന്റെ ഗ്രൗണ്ടിൽ അവസാന ഏഴു മത്സരങ്ങളിൽ വലൻസിയ നേടുന്ന അഞ്ചാം സമനിലയാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീണ്ടും രോഷാകുലരായി ലങ്കന്‍ ആരാധകര്‍, ഇത്തവണ ഗ്രൗണ്ടിലേക്ക് കുപ്പിയെറിഞ്ഞ് പ്രതിഷേധം
Next articleപരിക്കും വിലക്കും വിടാതെ പിന്തുടരുന്നു ശ്രീലങ്കയെ