Site icon Fanport

വലൻസിയക്ക് എതിരെ മെസ്സിയും സുവാരസും കളിക്കും

ലാലിഗയിലെ ബാഴ്സലോണയുടെ ആദ്യ മത്സരങ്ങൾ നഷ്ടമായിരുന്ന മെസ്സി ഇന്റർനാഷണൽ ബ്രേക്ക് മത്സരത്തിനു ശേഷമുള്ള ആദ്യ മത്സരത്തിൽ കളിക്കും. കഴിഞ്ഞ മത്സരം നഷ്ടപ്പെട്ട സുവാരസും ഫിറ്റ്നെസ് വീണ്ടെടുത്ത് അടുത്ത മത്സരത്തിൽ എത്തും. വലൻസിയയെ ആണ് അടുത്ത മത്സരത്തിൽ ബാഴ്സലോണ നേരിടേണ്ടത്.

മെസ്സിയും സുവാരസും പരിക്ക് മാറി തിരികെ എത്തി ട്രെയിനിങ് അരംഭിച്ചു കഴിഞ്ഞു. പ്രീസീസൺ മത്സരങ്ങൾ അടക്കം പരിക്ക് കാരണം മെസ്സിക്ക് നഷ്ടമായിരുന്നു. ഇതുവരെ മെസ്സി ഇല്ലാതെ ഇറങ്ങിയ ബാഴ്സലോണ ഇപ്പോൾ എട്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ ഒരു വിജയം മാത്രമേ ബാഴ്സലോണ ഇതുവരെ ലീഗിൽ സ്വന്തമാക്കിയിട്ടുള്ളൂ.

Exit mobile version