വലൻസിയ ആദ്യമായി തോറ്റു, ബാഴ്‌സലോണക്ക് അഞ്ച് പോയിന്റ് ലീഡ്

- Advertisement -

രണ്ടാം സ്ഥാനത്തുള്ള വലൻസിയ സീസണിലെ ആദ്യ തോൽവിയേറ്റുവാങ്ങിയപ്പോൾ ബാഴ്‌സലോണക്ക് ലാ ലീഗയിൽ അഞ്ച് പോയിന്റിന്റെ ലീഡ്. ഗെറ്റാഫെയാണ് വലൻസിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. 65 മിനുട്ടോളം 10 പേരുമായി കളിച്ചാണ് ഗെറ്റാഫെ വലൻസിയക്ക് ആദ്യ തോൽവി സമ്മാനിച്ചത്.

മാർക്കൽ ബെർഗരയാണ് ഗെറ്റാഫയുടെ ഏക ഗോൾ നേടിയത്. 25 വര അകലെ നിന്നും തൊടുത്ത ഷോട്ട് ഗബ്രിയേൽ പോളിസ്റ്റയുടെ ശരീരത്തിൽ തട്ടി ഗോളാവുകയായിരുന്നു. ഗെറ്റാഫെക്കെതിരെ ജയിച്ച് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണക്ക് മേൽ സമ്മർദ്ധം ചെലുത്താനുള്ള അവസരമാണ് വലൻസിയ കളഞ്ഞുകുളിച്ചത്.

ഇഞ്ചുറി ടൈമിൽ സമനില നേടാനുള്ള മികച്ചൊരു അവസരം സിമോൺ സാസ നഷ്ട്ടപെടുത്തിയതും വലൻസിയക്ക് തിരിച്ചടിയായി. നേരത്തെ സെൽറ്റവീഗക്കെതിരെ ബാഴ്‌സലോണ സമനില വഴങ്ങിയിരുന്നു. റയൽ മാഡ്രിഡ് അത്ലറ്റികോ ബിൽബാവോ മത്സരവും ഗോൾരഹിത സമനിലയിൽ കലാശിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement