Site icon Fanport

ബാഴ്സയിൽ നല്ല വാർത്ത, ഉംറ്റിറ്റി തിരിച്ചെത്തുന്നു

ബാഴ്സലോണക്ക് ആശ്വാസ വാർത്ത. ഏറെ നാളായി പരിക്കേറ്റ് പുറത്തായിരുന്നു ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി പരിശീലനത്തിൽ മടങ്ങിയെത്തി. താരം തന്റെ സോഷ്യൽ മീഡിയ അകൗണ്ട് വഴിയാണ് തന്റെ തിരിച്ചു വരവ് ഏറെ നാളുകൾക്ക് അപ്പുറമല്ല എന്ന് പ്രഖ്യാപിച്ചത്. സെപ്റ്റംബർ മുതൽ പരിക്കേറ്റ് പുറത്താണ് താരം.

സെന്റർ ബാക്കായ ഉംറ്റിറ്റി സെപ്റ്റബർ 25 മുതൽ ടീമിന് പുറത്താണ്. താരത്തിന്റെ അഭാവത്തിൽ പുതിയതായി ബാഴ്സ ടീമിൽ എത്തിച്ച ക്ലെമന്റ് ലെങ്ലറ്റ് ആണ് പികെയ്ക്ക് ഒപ്പം സെൻട്രൽ ഡിഫൻസിൽ കളിക്കുന്നത്. പികെക്കൊപ്പം മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇതോടെ പരിക്ക് മാറി എത്തിയാലും ഉംറ്റിറ്റിക്ക് നേരിട്ട് ആദ്യ ഇലവനിൽ പ്രവേശനം നേടുക എന്നത് ഉറപ്പുള്ള കാര്യമല്ല.

Exit mobile version