ഉംറ്റിട്ടിക്ക് റെന്നെയിലെത്താൻ തടസമായത് ഫിസിക്കൽ ടെസ്റ്റോ..?? നിഷേധിച്ച് താരം

20220713 162647

ഉംറ്റിട്ടിയെ ടീമിൽ നിന്നും ഒഴിവാക്കാൻ എല്ലാ വഴികളിലൂടെയും ശ്രമിക്കുകയാണ് ബാഴ്‌സലോണ.ഇതിനിടക്കാണ് ഫ്രഞ്ച് ലീഗിൽ നിന്നും റെന്നെ താരത്തിൽ താൽപര്യം പ്രകടപ്പിച്ച് മുന്നോട്ടു വന്നത്. മുൻപ് ലിയോണിൽ വെച്ചു ഉംറ്റിട്ടിയെ പരിശീലിപ്പിച്ചിട്ടുള്ള ബ്രൂണോ ജെനെസ്യോ റെന്നെയുടെ പരിശീലകൻ ആയിട്ടുള്ളതും പ്രധാന ഘടകം ആയിരുന്നു.

എന്നാൽ പിന്നീട് റെന്നെക് ഉംറ്റിട്ടിയിൽ ഉള്ള താൽപര്യം നഷ്ടപ്പെട്ടു.താരം ഫിസിക്കൽ ടെസ്റ്റിൽ വിജയിക്കാതെ വന്നതോടെയാണ് റെന്നെ പിന്മാറിയത് എന്ന് സ്പാനിഷ് മാധ്യമമായ ടിവി3 റിപ്പോർട്ട് ചെയ്തു.തുടർന്ന് പ്രമുഖ സ്പാനിഷ് മാധ്യമങ്ങളിൽ എല്ലാം ടിവി3 യെ ഉദ്ധരിച്ച് വാർത്ത വന്നെങ്കിലും ഉംറ്റിട്ടി ഇത് നിഷേധിക്കുകയാണ് ചെയ്തത്.

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഉംറ്റിട്ടി വർത്തക്കെതിരെ പ്രതികരിച്ചത്.”സത്യം കോണിപ്പടികൾ കയറി വരുമ്പോഴേക്ക് നുണ എലവേറ്റർ കയറി പോകുന്നു, വൈകിയാലും സത്യം ഒടുവിൽ എത്തേണ്ടിടത് എത്തും” എന്നാണ് ഉംറ്റിട്ടി കുറിച്ചത്.മറ്റൊരു മാധ്യമമായ റെലെവോയും ഉംറ്റിട്ടി ഫിസിക്കൽ പരിശോധനയിൽ പരാജയപ്പെട്ടു എന്ന വാർത്ത നിഷേധിച്ചിട്ടുണ്ട്.അവസാന സീസണിൽ ഒരു ലീഗ് മത്സരം മാത്രം കളിച്ച താരത്തെ എത്തിക്കുന്നതിലെ പ്രശ്നങ്ങൾ മുന്നിൽ കണ്ടാണ് ടീം പിന്മാറിയത് എന്നാണ് അവരുടെ ഭാഷ്യം.സത്യം എന്തു തന്നെ ആയാലും ഉംറ്റിട്ടിയെ കൈമാറാൻ ഉള്ള മികച്ച അവസരം ഇതോടെ ബാഴ്‌സക്ക് നഷ്ടമാവുകയാണ്.