ബാഴ്സ പ്രതിരോധത്തിൽ ഉംറ്റിറ്റി തുടരും

- Advertisement -

ബാഴ്സലോണ ഡിഫൻഡർ സാമൂവർ ഉംറ്റിറ്റി ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം 2023 വരെ താരം ബാഴ്സയിൽ തുടരും. താരം മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് മാറിയേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. ബാഴ്സയിൽ സെൻട്രൽ ഡിഫൻസിൽ പികെക്കൊപ്പം മികച്ച പ്രകടനമാണ് താരം നടത്തി വരുന്നത്.

ഫ്രാൻസ് ദേശീയ താരമാണ് ഉംറ്റിറ്റി. 2016 ഇൽ ഫ്രഞ്ച് ക്ലബ്ബായ ലിയോണിൽ നിന്നാണ് താരം ക്യാമ്പ് ന്യൂവിൽ എത്തുന്നത്. 24 വയസ്സ് മാത്രം പ്രായമുള്ള താരം ലോകത്തെ തന്നെ മികച്ച സെന്റർ ബാക്കുകളിൽ ഒരാളായാണ് അറിയപ്പെടുന്നത്. 2 കോപ്പ ഡെൽ റെ, 1 ല ലീഗ കിരീടവും താരം ബാഴ്സകൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement