“താൻ ബാഴ്സലോണ വിടാൻ കാരണം വാൽവെർദെ”

- Advertisement -

താൻ ബാഴ്സലോണ വിടാൻ കാരണം മുൻ ബാഴ്സലോണ പരിശീലകനായ വാല്വെർദെ ആണെന്ന് തുർക്കിഷ് താരം ആർദ ടുറാൻ. 2015ൽ ബാഴ്സലോണ എത്തിയ താരം ആകെ ബാഴ്സലോണക്ക് വേണ്ടി കളിച്ചത് 40ൽ താഴെ മത്സരങ്ങൾ മാത്രമാണ്. അവസാന മൂന്ന് വർഷമായി ബാഴ്സലോണയിൽ നിന്ന് സ്ഥിരമായി ലോണിൽ പോകേണ്ട വിധിയാണ് ടുറാനുള്ളത്.

ഇതിനൊക്കെ കാരണം വാല്വെർദെ ആണ് എന്ന് ടുറാൻ പറയുന്നു. താൻ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും വാല്വെർദെ തനിക്ക് അവസരം തന്നില്ല. തന്റെ ആദ്യ സീസണിൽ മെസ്സിയും സുവാരസും കഴിഞ്ഞാൽ ബാഴ്സലോണയിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് ഒരുക്കിയത് താൻ ആയിരുന്നു. എന്നിട്ടും വാല്വെർദെ തന്നെ അവഗണിച്ചു എന്ന് ടുറാൻ പറയുന്നു. ഇസ്താംബൂൾ ബഷക്ഷെയെറിൽ ലോണിൽ കളിക്കുകയായിരുന്നു ടുറാന്റെ കരാർ താരത്തിന്റെ സ്വഭാവ ദൂഷ്യത്തെ തുടർന്ന് തുർക്കിഷ് ക്ലബ് രണ്ട് മാസം മുമ്പ് റദ്ദാക്കിയിരുന്നു.

Advertisement