Site icon Fanport

“മൂന്ന് കിരീടങ്ങളും നേടലാണ് ബാഴ്സലോണയിൽ തന്റെ ലക്ഷ്യം” – ഗ്രീസ്മൻ

ബാഴ്സലോണയിൽ എത്തിയ ഫ്രഞ്ച് താരം ഗ്രീസ്മൻ തന്റെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് മാത്രമല്ല സീസണിലെ പ്രധാനപ്പെട്ട മൂന്നു കിരീടങ്ങളും നേടലാണ് എന്ന് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ബാഴ്സലോണയിലെത്തിയ ശേഷം ആദ്യമായി ഗ്രീസ്മൻ മാധ്യമങ്ങളെ കണ്ടത്. ഇവിടെ താൻ വന്നിരിക്കുന്നത് എല്ലാം വിജയിക്കാൻ വേണ്ടി ആണ് എന്ന് ഗ്രീസ്മൻ പറഞ്ഞു.

ഇത് തന്റെ കരിയറിലെ പുതിയ വെല്ലുവിളിയാണ്. ഇവിടെ എനിക്ക് ചാമ്പ്യൻസ് ലീഗ്, കോപ ഡെൽ റേ, ലാലിഗ എന്നിവയൊക്കെ നേടണം. ഗ്രീസ്മൻ പറഞ്ഞു. മെസ്സിക്ക് ഒപ്പം കളിക്കാൻ കഴിയുന്നതിലെ സന്തോഷവും ഗ്രീസ്മൻ പങ്കുവെച്ചു. മെസ്സിയെ അടുത്തറിയാൻ കാത്തിരിക്കുകയാണ്. എങ്ങനെയാണ് മെസ്സി ദിവസവും പരിശീലിക്കുന്നത് എന്നൊക്കെ അറിയാനുള്ള ആവേശത്തിലാണ് താനെന്നും ഗ്രീസ്മൻ പറഞ്ഞു.

Exit mobile version